തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് പോലീസുകാര്‍ക്ക് കേസെടുക്കുന്നതിനുള്ള അധികാരം പുനഃസ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. ഐപിസി 279, 283 വകുപ്പുകള്‍ അനുസരിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്യുക. സംസ്ഥാനത്ത് മുമ്പ് വാഹനാപകടങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം ട്രാഫിക് സ്റ്റേഷനുകള്‍ക്കുണ്ടായിരുന്നു.
കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് ട്രാഫിക് സ്റ്റേഷനുകളുടെ ഇത്തരം ചുമതലകള്‍ ലോക്കല്‍ പോലീസിന് കൈമാറിയത്. നിരന്തരമുള്ള വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും ഗതാഗത നിയന്ത്രണം
വ്യാപിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ അധികാരം പിന്‍വലിച്ചത്. ഇപ്പോള്‍ അതേ അധികാരം വീണ്ടും വരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അശ്രദ്ധമായി വാഹനമോടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങി നിയമലംഘനങ്ങളില്‍ കേസെടുക്കാനും ഫലപ്രദമായ രീതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ നടത്തുന്നതിനും ട്രാഫിക് പോലീസിന് വീണ്ടും അധികാരം നല്‍കുന്നത്.
Discussion about this post