അത്താണിക്കല്‍: ബൈക്ക് യാത്രികര്‍ക്ക് നിര്‍ബന്ധമായ ഒരു നിയമമാണ് ഹെല്‍മെറ്റ് ധരിക്കുക എന്നത്. ഹെല്‍മെറ്റ് വെച്ചാല്‍ റോഡില്‍ പൊലിയുന്ന ഒരു പരിധി വരെയുള്ള ജീവനുകളുടെ എണ്ണം കുറയ്ക്കാനാകുമെന്ന വിശ്വാസത്തിലാണ് യാത്രികര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കുന്നത്. ഭൂരിഭാഗം അനുസരിക്കുന്നില്ലെങ്കിലും അനുസരിപ്പിക്കാന്‍ പോലീസും പിന്നാലെയുണ്ട്.
എന്നാല്‍ ഇവിടെ ഹെല്‍മെറ്റ് വെയ്ക്കാത്തതു മൂലം മരണത്തില്‍ നിന്ന് കരകയറിയിരിക്കുകയാണ് വേണു എന്ന യുവാവ്. പതിവു പോലെ രാവിലെ ജോലിയ്ക്കായി ഇറങ്ങുവാന്‍ നേരം ഹെല്‍മെറ്റ് എടുത്തപ്പോള്‍ കണ്ടത് തലനീട്ടി പുറത്തേയ്ക്ക് വരുന്ന പാമ്പിനെയാണ്. വാണിയമ്പലം അത്താണിക്കല്‍ പാങ്ങോട്ടില്‍ വേണുവിനാണ് ദുരവസ്ഥ ഉണ്ടായത്. ഇന്നലെ രാവിലെ ബൈക്കില്‍ പോകാന്‍ ഒരുങ്ങി അടുക്കളയിലെ ടൈല്‍സിട്ട സ്ലാബിന്റെ മുകളില്‍ വച്ച ഹെല്‍മെറ്റ് എടുത്തപ്പോഴാണ് എന്തോ അനങ്ങുന്നതുപോലെ കണ്ടത്.
ഉടനെ ഹെല്‍മെറ്റ് താഴെ ഇടുകയായിരുന്നു. ഉടനെ പാമ്പിന്റെ വാല്‍ പുറത്തേക്ക് വരികയായിരുന്നു. ഉഗ്രവിഷമുള്ള വെള്ളിക്കെട്ടന്‍ ഇനത്തില്‍ പെട്ട കരിവേല എന്ന പാമ്പാണ് അകത്തുണ്ടായിരുന്നത്. തലനാരിഴയ്ക്കാണ് വേണു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
Discussion about this post