കൊച്ചി: മഹാരാജാസ് കോളേജിന്റെ മുറ്റത്ത് വെച്ച് കൊലക്കത്തിയ്ക്ക് ഇരയായ എസ്എഫ്‌ഐ നേതവ് അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. വട്ടവട കോവിലൂരിലെ കുര്യാക്കോസ് ഏലിയാസ് മെമ്മോറിയല്‍ സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം. മന്ത്രി എംഎം മണിയുടെ സാന്നിധ്യത്തില്‍ കൗസല്യ മധുസൂദനന് സ്വന്തമാകും. കോവിലൂര്‍ സ്വദേശിയാണ് മധുസൂദനന്‍.
സിപിഎമ്മാണ് വിവാഹചടങ്ങുകള്‍ നടത്തുന്നത്. ഈ മാസം അഞ്ചിന് കൊട്ടക്കാമ്പൂരിലെ വധുവിന്റെ വീട്ടില്‍ വച്ച് തമിഴ് ആചാരപ്രകാരമുള്ള പൂവീടല്‍ ചടങ്ങ് നടന്നിരുന്നു. അഭിമന്യുവിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സഹോദരിയുടെ വിവാഹം. അഭിമന്യു കൊല്ലപ്പെടുന്നതിന് മുമ്പ് നിശ്ചയിച്ചതാണ് വിവാഹം. നേരത്തെ കൊട്ടാക്കമ്പൂരിലെ റിസോര്‍ട്ടില്‍ വച്ച് കല്യാണം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്നതിനെത്തുടര്‍ന്ന് വിവാഹം വട്ടവടയിലേക്ക് മാറ്റുകയായിരുന്നു.
2018 ജൂലൈ രണ്ടിനാണ് എസ്എഫ്ഐ നേതാവും മഹാരാജാസ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കുത്തേറ്റ് കൊല്ലപ്പെടുന്നത്. അഭിമന്യുവിന്റെ നേതൃത്വത്തിലുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നവാഗതരരെ വരവേല്‍ക്കാനുള്ള ചുവരെഴുത്ത് നടത്തുനടത്തുന്നതിനിടെയാണ് രാത്രി സംഘടിച്ചെത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.