തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.
കസെടുത്തു.
അതേസമയം, നസീം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുത്തേറ്റ അഖിലിനെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്നാണ് അഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇന്നുരാവിലെ അഖിലിന് കുത്തേറ്റത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാണ്.
രണ്ട് ഡിപാര്‍ട്ട്മെന്റുകളിലെ എസ്എഫ്ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചയും പ്രശ്നമുണ്ടായതെന്നാണു വിവരം.
Discussion about this post