തൃശ്ശൂര്‍: അപകടത്തില്‍ സാരമായി പരിക്കേറ്റ സുഹൃത്ത് ത്വയ്യുബിന്റെ ചികിത്സയ്ക്ക് ലഭിച്ച സംഭാവനയുടെ കണക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച് പൊതുപ്രവര്ത്തകന് അഡ്വ. സബാഷ് വിഎ. എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഴീക്കോട് സ്വദേശി ത്വയ്യുബിന്റെ ചികിത്സാ സഹായ നിധിയാണ് അദ്ദേഹം സോഷ്യല്‍ ഓഡിറ്റിംഗിനായി വെച്ചത്.
ഇപ്പോഴും ധനസമാഹരണം നടത്തി വരികയാണ്. ത്വയ്യുബിനെ ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാന്‍ ചിലവ് ഒരുപാട് ഏറിയ സര്‍ജറിയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഈ സാഹചര്യത്തിലാണ് പണം കണ്ടെത്തുവാന്‍ പരക്കം പായുന്നത്. എറിയാട് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. വിഎ സബാഹ്, എഎ മുഹമ്മദ് ഇക്ബാല്‍, നൗഷാദ് കാവുങ്ങല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം നടത്തുന്നത്.
ഇപ്പോള്‍ രണ്ട് ഘട്ടങ്ങളിലായി നടത്തി വന്ന ധനസമാഹരണത്തിന്റെ വിശദ വിവരങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗിനായി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. കള്ളവും കളങ്കവും ഇല്ലാത്ത ഈ പ്രവൃത്തിക്ക് ഇന്ന് സമൂഹമാധ്യമങ്ങള്‍ കൈയ്യടിക്കുകയാണ്. ഇതാണ് യഥാര്‍ത്ഥ ചികിത്സാ നിധി എന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രിയമുള്ളവരേ.. ത്വയ്യൂബിന്റ അപ്രതീക്ഷിത അപകടവുമായി ബന്ധപ്പെട്ട് ചികിത്സയ്ക്കായി ധാരാളം സാമ്പത്തിക ചിലവ് വരുന്ന സര്‍ജറി ആണ് ഡോക്ടര്‍ മാര്‍ നിര്‍ദേശിച്ചിരുന്നത് ..എറണാകുളം renai മെഡിസിറ്റി യില്‍ ഇപ്പോഴും അഡ്മിറ്റ് ചെയ്ത് വരികയാണ് ..ഈ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ചികിത്സക്കായി ഞാനും മഹല്ല് പ്രസിഡന്റ് എ.എ.മുഹമ്മദ് ഇക്ബാല്‍ , നൗഷാദ് കാവുങ്ങല്‍ എന്നിവരും കൂടി ഉദാരമതികളായ നമ്മുടെ നാട്ടിലെ സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അതോടൊപ്പം വെള്ളിയാഴ്ച പള്ളികളില്‍ ത്വായ്യൂബിന്റ സുഹൃത്തുക്കള്‍ പിരിച്ചെടുത്ത തുകയും ഇന്നോളം ഞങ്ങളില്‍ യാതൊരു വിധ രശീതിയും ഇല്ലാതെ നല്കിയ തുകകള്‍ സുതാര്യമാക്കുന്നതിന് വേണ്ടി സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുകയാണ് … ആയതില്‍ ഒന്നാം ഘട്ടം ലഭ്യമായ 194300 രൂപ ത്വായ്യൂബിന്റ പിതാവിനെ ഏല്‍പ്പിച്ചിട്ടുള്ളതും രണ്ടാം ഘട്ടം ലഭ്യമായ 206410 രൂപ നാളെയോ മറ്റന്നാളും ആയി ഏല്‍പ്പിക്കുന്നതാണ് …
4/7/2019 തിയതി ലഭ്യമായ സംഭാവനകള്‍
പുത്തന്‍ചാലില്‍ brothers- 35000, പേബസാര്‍ മഹല്ല് കമ്മിറ്റി -25000, സഫ കമ്പനി അഴിക്കോട്-25000(through account), KMF അഴിക്കോട് -25000(through account),നവാസ് (സാഗ exporters)-20000, സജ്ജാദ് സാഹിര്‍ -5000, നാസര്‍ ബഹാദൂര്‍ ഹാള്‍ -5000, സലാം മംമ്സ്രയിലത്ത് -5000, ഷമീര്‍ പള്ളിപ്പറമ്പില്‍ -2000, CITU അഴീക്കോട് -3000, അബ്ദുള്ളകുട്ടി -500, ഹസ്സന് -500, ജോയ് പള്ളിയില്‍ -500, ബിസ്മി കമ്പനി -3000, INTUC അഴിക്കോട് -3000, മുഹമ്മദാലി -500, അബു കാവുങ്ങല്‍ -2000, സലാം അഴിക്കോട് -500, പ്രകാശന് -1000, യൂസഫ് -200, സനോബര്‍ -2000, സനീഷ് അഴിക്കോട് -500, മത്സ്യ വിതരണതൊഴിലാളികള് -1500, ഹനീഫ സൂപ്പര്‍ മാര്‍ക്കറ്റ് -1000, ലിജി കാംബ്ലിക്കല് -1000, കരീം ബിസ്മി -1000, അമീന് ഐസ് പ്ലാന്റ് -3000, കബീര്‍ക്ക അഴീക്കോട് -2500, മാഹിന്‍ സര് -1000, റാഫി -500, റാഫി-1000, റൗഫ് -1000, അസീസ് സര് -500, സിദ്ധിക്ക് കറുകപാടത്ത് -2500, ഹനീഫ -1500, K.c.ഹൈദ്രോസ് -2000, നസീര്‍ കറുകപാടത്ത് -1000, അമാന്‍ കറുകപാടത്ത് -2000, ഷിഹാബ് എരമംഗലത് -3000, അബ്ബാസ് തിണ്ടിക്കല്‍ -2000, സമദ് പുത്തെന്ചാലില് -2000, സിദ്ധിക്ക് ക്ക -1000,ആകെ -194300.00 രൂപ
5/7/2019 തിയ്യതി പള്ളികളില്‍ നിന്നും ലഭിച്ച സംഭാവനകള്‍ അതാത് മഹല്ല് ഭാരവാഹികളെ ബോധ്യപെടുത്തിയിട്ടുള്ളതും അതിനു ശേഷം വ്യക്തികളുടെ പക്കലില്‍ നിന്നും ലഭിച്ച തുകയും ചുവടെ ചേര്‍ക്കുന്നു..
കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് -40395, പുത്തന്‍പള്ളി അഴിക്കോട് -15150, പേബസാര്‍ ജുമാ മസ്ജിദ് -12660, കടപ്പൂര് ജുമാ മസ്ജിദ് -15800, അത്താണി ജമാഅത്ത് പള്ളി -6325, ഐനിക്കപറമ്പ് പള്ളി -6920, ബദ്രിയഃ അത്താണി -3460, മാടവന പള്ളി -13200, 21 വാര്‍ഡ് കുടുംബശ്രീ -31000, GKVHSS X E 96-97ബാച്ച് -17500, വഹാബ് കറുകപാടത്തു -10000(through cheque), ഫസല്‍ തേപറമ്പില്‍ -1000, സിദ്ധിക്ക് ചെമ്മനാട്ട് -2000, സ്വാമിന് പോണത്ത് -3000, അഡ്വ.ഫാത്തിമ്മ റൂബി -3000, ആസിഫലി -5000, അഷറഫ് പഴൂപറമ്പില്‍ -5000, മുഹ്സിന് (പീതു)-7000, ഫാറൂഖ് -1000, ഷെഫീഖ് (എപ്പി )-2000, സമദ് പുന്നിലത്ത്-5000, ആകെ —206410.00 രൂപ
രണ്ട് ഘട്ടങ്ങളില്‍ ആയി നാല് ലക്ഷത്തി എഴുനൂറ്റി പത്ത് (400710) രൂപ സമാഹകരിക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട് …സംഭാവനകള്‍ നല്‍കിയതില്‍ അധികംപേരും പേര് വെളിപ്പെടുത്തരുതെന്നു പറഞ്ഞവരാണ് ..
പറയാതെ പോകുവാന്‍ നിര്‍വാഹമില്ലാത്തതു കാരണം ആണ് പ്രസിദ്ധപ്പെടുത്തുന്നത് .. സദയം ക്ഷമിക്കുമെന്ന് കരുതുന്നു …ഇതുമായി സഹകരിച്ച മുഴുവന്‍ സുമനസ്സുകള്‍ക്കും നന്ദി അറിയിച്ചുകൊണ്ട് ഈ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിംഗിനായി സമര്‍പ്പിക്കുന്നു …
സ്നേഹത്തോടെ ..?
അഡ്വ.വി.എ.സബാഹ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്, എറിയാട് ഗ്രാമ പഞ്ചായത്ത്
Discussion about this post