തിരുവനന്തപുരം: ഡിവൈഎസ്പി ബി ഹരികുമാറുമായിട്ടുളള തര്‍ക്കത്തിനിടെ മരണപ്പെട്ട സനലിന്റേത് അപകടമരണമാക്കാന്‍ പോലീസ് ശ്രമിക്കുന്നുവെന്ന് ആരോപണവുമായി ഭാര്യ വിജി രംഗത്ത്. കേസന്വേഷണം സിബിഐ ഏറ്റടുക്കുക്കണം, കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണം അന്വേഷണം, എന്നീ ആവശ്യങ്ങളുമായി ഹൈക്കോടതിയില്‍ തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും.
എന്നാല്‍ ഹരികുമാറിനെ പിടിക്കാന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ലയെന്ന് മാത്രമല്ല ഒളിവില്‍ കഴിയുന്ന ഹരികുമാറിനെ കുറിച്ച് വ്യക്തമായ ഒരു സൂചനയും പൊലീസിന് ലഭിച്ചിട്ടില്ല. ഇന്നലെ ഇയാള്‍ കീഴടങ്ങുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.
സനല്‍ കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്റെ അപേക്ഷ കണക്കിലെടുത്ത് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഹരികുമാറും സുഹൃത്തായ ബിനുവും ഒരുമിച്ചാണ് ഒളിവില്‍ സഞ്ചരിക്കുന്നതെന്നാണ് ഒടുവിലായി ക്രൈംബ്രാഞ്ച് പുറത്തുവിട്ടിരിക്കുന്ന വിവരം. അതേസമയം ഹരികുമാറിന്റെ സഹോദരനോട് ക്രൈംബ്രാഞ്ച് ഓഫീസിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നെയ്യാറ്റിന്‍കര കൂടങ്ങാവിളക്ക് സമീപം ഡിവൈഎസ്പി എത്തിയ സ്വകാര്യ വാഹനത്തിനു സമീപത്തായി സനലിന്റെ വാഹനം നിര്‍ത്തിയിട്ടതുമായുള്ള തര്‍ക്കമാണ് വാക്കേറ്റത്തിലും തുടര്‍ന്ന് കയ്യാങ്കളിയിലും കലാശിച്ചത്. ഇതിനിടയില്‍ റോഡിലേക്ക് തെറിച്ചുവീണ സനലിന്റെ ശരീരത്തില്‍കൂടി അതുവഴി കടന്നുപോയ കാര്‍ കയറിയിറങ്ങുകയായിരുന്നു.
Discussion about this post