തിരുവനന്തപുരം: കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഇരുചക്രവാഹനങ്ങളില്‍ പിന്നിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും നിര്‍ബന്ധമാക്കില്ല. ആദ്യ ഘട്ടമെന്ന നിലയില്‍ ബോധവത്ക്കരണം നടത്താനാണ് ഗതാഗതവകുപ്പിന്റെ തീരുമാനം.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസമാണ് ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മെറ്റും കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട് ഗതാഗതസെക്രട്ടറി കെആര്‍ ജ്യോതിലാല്‍ പോലിസ് മേധാവിക്കും ഗതാഗത കമ്മിഷണര്‍ക്കും കത്ത് നല്‍കിയത്.
യാത്രകളിലെ അപകടങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ് നിയമലംഘനമായി കണക്കാക്കി ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കില്ലെന്ന നിലപാട് എടുത്തത്. ഇതോടെയാണ് നിയമം കര്‍ശനമാക്കാന്‍ ഗതാഗതവകുപ്പ് ശ്രമം തുടങ്ങിയത്.
എന്നാല്‍ ഈ തീരുമാനം നടപ്പിലാക്കിയാല്‍ പ്രതിഷേധത്തിന് ഇടയാകുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ബോധവത്കരണം നടത്താന്‍ ഗതാഗത വകുപ്പിന്റെ തീരുമാനം.
ഇതിന്റെ അടിസ്ഥാത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ബോധവത്ക്കരണ പരിപാടി ആരംഭിക്കും.
Discussion about this post