‘വീട്ടിലിരുന്ന് ഓൺലൈൻ വഴി പ്രതിമാസം സമ്പാദിക്കാം നാലര ലക്ഷം’ ബീന ആന്റണിയുടെ ചിത്രം വെച്ച് തട്ടിപ്പ്; പരാതിയുമായി താരം

തന്റെ പല സുഹൃത്തുക്കളും തന്റെ ചിത്രം കണ്ട് വിളിച്ചിരുന്നുവെന്നും എന്നാൽ ആദ്യം കണക്കിലെടുത്തില്ലെന്നും താരം കൂട്ടിച്ചേർത്തു.

കൊച്ചി: നടി ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് വ്യാപകമായി ഓൺലൈൻ തട്ടിപ്പ്. ‘കരിയർ ജേണൽ ഓൺലൈൻ’ എന്ന പേരിലുള്ള ഒരു ഓൺലൈൻ സൈറ്റിലാണ് ബീന ആന്റണിയുടെ ചിത്രമുപയോഗിച്ചുള്ള തട്ടിപ്പ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടത്.

വീട്ടിലിരുന്ന് ഓൺലൈൻ വഴി പ്രതിമാസം നാലര ലക്ഷത്തോളം രൂപ വരുമാനം ഉണ്ടാക്കുന്ന ആഭ കർപാൽ എന്ന സ്ത്രീ എന്ന തലത്തിലാണ് നടി ബീന ആന്റണിയുടെ ചിത്രം വെച്ച് പ്രചാരണം നടക്കുന്നത്. തട്ടിപ്പ് കണ്ടെത്തിയതോടെ സംഭവത്തിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ബീന ആന്റണി പ്രതികരിച്ചു. അനുവാദം കൂടാതെ തന്റെ ചിത്രമുപയോഗിച്ചുള്ള ഈ ഗുരുതര തട്ടിപ്പിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും താനുമായി ഈ ഓൺലൈൻ സൈറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ബീന തുറന്ന് പറഞ്ഞു.

തന്റെ പല സുഹൃത്തുക്കളും തന്റെ ചിത്രം കണ്ട് വിളിച്ചിരുന്നുവെന്നും എന്നാൽ ആദ്യം കണക്കിലെടുത്തില്ലെന്നും താരം കൂട്ടിച്ചേർത്തു. എന്നാൽ സംഭവത്തിന്റെ ഗൗരവം പിന്നീടാണ് മനസിലായതെന്നും താരം വ്യക്തമാക്കി. സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകാനാണ് തീരുമാനമെന്നും ബീന തുറന്നു പറഞ്ഞു.

Exit mobile version