കാസര്‍ഗോഡ്: രണ്ടുദിവസം പ്രായമുള്ള കുഞ്ഞുമായി കാഞ്ഞങ്ങാട് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് പുറപ്പെട്ടു.
ഉദുമ സ്വദേശി നാസര്‍-മുനീറ ദമ്പതികളുടെ കുഞ്ഞിനെയാണ് ബുധനാഴ്ച രാത്രിയോടെ കാഞ്ഞങ്ങാട് നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നത്. രാത്രി 9.20-നാണ് ആംബുലന്‍സ് കാഞ്ഞങ്ങാട് നിന്ന് യാത്രതിരിച്ചത്.
കുഞ്ഞിന്റെ ഹൃദയവാല്‍വിന് തകരാറുള്ളതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും വ്യാഴാഴ്ച രാവിലെയോടെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിക്കാനാകും. കെഎല്‍ 60 ജെ. 7739 നമ്പര്‍ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ടുപോകുന്നത്. റോഡിലെ ട്രാഫിക് ഒഴിവാക്കി ആംബുലന്‍സിന് സുഗമമായി കടന്നുപോകാന്‍ എല്ലാവരും സഹകരിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരള അഭ്യര്‍ഥിച്ചു.
Discussion about this post