തിരുവനന്തപുരം: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മായം കലര്‍ന്ന മത്സ്യങ്ങള്‍ എത്തിച്ച് വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. മത്സ്യങ്ങളിലെ മാരക രാസവസ്തുകള്‍ കണ്ടെത്താന്‍ കര്‍ശന പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിനു വേണ്ട നടപടികള്‍ തുടങ്ങിയതായും ഫിഷറീസ് വകുപ്പ് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മത്സ്യം കുറഞ്ഞതോടെ അയല്‍നാട്ടില്‍ നിന്ന് വ്യാപകമായി മത്സ്യം എത്തുന്നുണ്ട്. ഇവയില്‍ തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുകള്‍ കലര്‍ത്തുന്നുണ്ടെന്ന് കണ്ടെത്തി.
ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്ന സോഡിയം ബെന്‍സോയേറ്റ്, അമോണിയ, ഫോര്‍മാള്‍ഡിഹൈഡ് രാസവസ്തുകള്‍ ചേര്‍ക്കുന്നുണ്ട്.
Discussion about this post