തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഹൈടെക് മോഷ്ടാവ് ബണ്ടിചോറെന്ന ദേവേന്ദ്ര സിംഗിനെതിരെ കോടതി കുറ്റം ചുമത്തി.
ആത്മഹത്യാ ശ്രമം, സര്‍ക്കാര്‍ മുതല്‍ നശിപ്പിക്കല്‍, ജയില്‍ അച്ചടക്കം ലംഘിക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. കേസിന്റെ വിചാരണ ഈ മാസം തിരുവനന്തപുരം അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ തുടങ്ങും.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായിരുന്ന ബണ്ടി ചോര്‍ 2017 സെപ്റ്റംബര്‍ 12ന് സിഎഫ്എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങി ആത്മഹത്യക്ക് ശ്രമിച്ചു എന്നാണ് കേസ്.
Discussion about this post