തിരുവനന്തപുരം: കേരള പോലീസിന്റെ ശ്വാനസേനയില്‍ അടിമുടി മാറ്റം വരുത്തി. ഇനി മുതല്‍ ‘കെ നയന്‍’ സ്ക്വാഡ് വിഭാഗത്തിലായിരിക്കും ഇവര്‍. പുതിയ പരിഷ്കരണത്തിന്റെ ഭാഗമായി സേനക്ക് പുതിയ പേരിനൊപ്പം പുതിയ ലോഗോയും യൂണിഫോമും അംഗീകരിച്ചതായി ഡിജിപി ഉത്തരവിട്ടു.
നവംബര്‍ ഒന്നിന് കേരളപ്പിറവി നാളില്‍ പുതിയ പേരില്‍ സ്ക്വാഡ് നിലവില്‍ വരും. സേനയുടെ ലോഗോ മുതല്‍ യൂണിഫോം വരെയുള്ളവയില്‍
കറുത്ത വൃത്തത്തില്‍ ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായയുടെ തലയും അതിന് മുകളില്‍ സ്ക്വാഡിന്റെ പേരും മുകളില്‍ അശോകസ്തംഭവും ഇരുവശങ്ങളിലായി ചുവപ്പില്‍ ഒലിവ് ഇലകള്‍ വിരിയിച്ച് നടുവില്‍ വെള്ള റിബണ്‍ കെട്ടിയും താഴെ ചുവപ്പ് മഷിക്കുള്ളില്‍ കേരള പോലീസ് എന്ന് അടയാളപ്പെടുത്തിയുമാണ് പുതിയ ലോഗോ.
പതാക കടുംനീലയും ജര്‍മ്മന്‍ ഷെപ്പേഡിന്റെ രോമത്തിന്റെ നിറവും രണ്ടു ത്രികോണങ്ങളായി ചേരുന്നതാണു പുതിയ പതാകയുടെ നിറം. പരേഡ് സമയത്ത് പോലീസിന്റെ കാക്കി യൂണിഫോമും ഡ്യൂട്ടിയില്‍ നെഞ്ച് ഭാഗത്ത് ചുവപ്പ് നിറത്തില്‍ ‘കെ നയന്‍ സ്ക്വാഡ് കേരള പോലീസ്’ എന്നെഴുതിയ കറുത്ത അരക്കയ്യന്‍ പോളോ ടീ ഷര്‍ട്ടും കാക്കി പാന്റും. ബൂട്ട് വിധത്തിലുള്ള കറുത്ത ഷൂവും കാക്കി സോക്സും ബേസ്ബാള്‍ മോഡലിലുള്ള കറുത്ത തൊപ്പിയില്‍ ‘കെ നയന്‍ സ്ക്വാഡ് കേരള പോലീസ്’ എന്ന് നടുവിലായി അടയാളപ്പെടുത്തിയുള്ളതാണ് പുതിയ യൂണിഫോം. ഔദ്യോഗിക ചടങ്ങുകളില്‍ കാക്കി പാന്റ്സും ഷര്‍ട്ടും തന്നെയായിരിക്കും യൂണിഫോം.
Discussion about this post