തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം കടുക് മണിയില്‍ ആലേഖനം ചെയ്ത് തമിഴ് ചിത്രകാരന്. സേലം സ്വദേശി ജെ വെങ്കിടേഷാണ് വ്യത്യസ്ത വരയിലൂടെ മുഖ്യമന്ത്രിയെ ഞെട്ടിച്ചത്. കുടുംബസമേതം തലസ്ഥാനത്തെത്തിയാണ് വെങ്കിടേഷ് തന്റെ സമ്മാനം മുഖ്യമന്ത്രിക്ക് കൈമാറിയത്. കടുകുമണിയില്‍ ആലേഖനം ചെയ്ത സ്വന്തം മുഖം ലെന്‍സിലൂടെ കടുകുമണിയില്‍ കണ്ടതോടെ മുഖ്യമന്ത്രിക്കും കൗതുകമായി.
വെങ്കിടേഷിന് മനസ് കൊണ്ട് അദ്ദേഹം നന്ദി പറഞ്ഞു. അതിരുകടന്നെത്തിയ ആ സ്നേഹവും സമ്മാനവും നിറഞ്ഞ മനസോടെ സ്വീകരിച്ചു. ചിത്രകാരന്റെ രചനാവഴികളെപ്പറ്റിയും വിശദമായി മുഖ്യമന്ത്രി ചോദിച്ചറിഞ്ഞു. ശേഷം ഭാര്യ സതീദേവിക്കും മകള്‍ ഹര്ഷിതക്കുമൊപ്പം മുഖ്യമന്ത്രിയുടെ കാല്‍തൊട്ടു വന്ദിച്ചാണ് ജെ വെങ്കിടേഷ് മടങ്ങിയത്.
കര്‍ഷക കുടുംബാംഗമായ വെങ്കിടേഷ് ചെന്നൈ ഫൈന്‍ ആര്‍ട്ട്സില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. ഇതുവരെ 42 നേതാക്കളുടെ ചിത്രമാണ് കടുക് മണിയില്‍ തീര്‍ത്തിരിക്കുന്നത്. അരമണിക്കൂറിനുള്ളിലാണ് പെന്‍സില്‍ കൊണ്ട് ചിത്രം വരയ്ക്കുന്നത്. 0.048 ഡയാമീറ്റര്‍ വലിപ്പമാണ് ഓരോ ചിത്രങ്ങളുടേയും ശരാശരി അളവ്. വേള്‍ഡ് വണ്ടര്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, യൂണിവേഴ്സല്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്സിലും ജെ വെങ്കിടേഷ് ഇടം നേടിയിട്ടുണ്ട്.
Discussion about this post