തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ള വീണിടത്ത് കിടന്നു ഉരുളുകയാണെന്നും ഇതുപോലെ വാക്ക് മാറുന്ന ബിജെപി അധ്യക്ഷനെ കണ്ടിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. ശബരിമല നടയടക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം തന്നോട് കൂടിയാലോജിച്ചാണെന്ന അവകാശവാദത്തില്‍ നിന്ന് ശ്രീധരന്‍പിള്ള കഴിഞ്ഞദിവസം പിന്മാറിയിരുന്നു.
മാത്രമല്ല തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞാല്‍ അതാണ് ശരിയെന്നും ശ്രീധരന് പിളള പറഞ്ഞിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോഴുള്ള മലക്കം മറിച്ചിലാണ് പി എസ് ശ്രീധരന് പിള്ളയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്നെ വിളിച്ചില്ലെന്ന് തന്ത്രി പറഞ്ഞാല്‍ അതാണ് ശരിയെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞിരുന്നു . ശബരിമല സംരക്ഷണ രഥയാത്രയുമായി കോഴിക്കോട് എത്തിപ്പോഴാണ് ശ്രീധരന് പിളള ശബരിമല നടയടയ്ക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം തന്നോട് ആലോചിച്ചാണെന്ന അവകാശവാദം തിരുത്തിയത്.
നടയടക്കുമെന്ന പ്രഖ്യാപനത്തിന് മുമ്പ് തന്നോട് കൂടിയാലോചിട്ടില്ലെന്ന് തന്ത്രി പറഞ്ഞതാണ് ശരിയെന്നും ഒരു നേതാവിന്റെ ഫോണില്‍ നിന്ന് വിളിച്ചത് തന്ത്രി കുടുംബത്തിലെ ഒരാളായിരിക്കാമെന്നുമാണ് ബിജെപി അധ്യക്ഷന്‍ പറഞ്ഞത്.
Discussion about this post