തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ 46 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി. ഇടുക്കി ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ അന്‍പത് ശതമാനത്തിലേറെ മഴകുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തെ മഴക്കുറവ് ശുദ്ധജലവിതരണവും കൃഷിയും വൈദ്യുതി ഉത്പാദനത്തിനെയും പ്രതിസന്ധിയിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇടുക്കി, വയനാട്, പത്തനംതിട്ട, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ 50 ശതമാനത്തിലേറെ മഴകുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്താകെ ഈ കാലയളവില്‍ 799 മില്ലീ മീറ്റര്‍ വരെ മഴ പെയ്യണം. എന്നാല്‍ ഇത്തവണ ആകെ പെയതത് 435 മീല്ലീ മീറ്റര്‍ മഴയാണ്. മഴക്കുറവും ഡാമിലെ നീരൊഴുക്ക് നിലച്ചതും ജലദൗര്‍ലഭ്യം അടക്കം ബുദ്ധിമുട്ട് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Discussion about this post