സംസ്ഥാനത്ത് പച്ചക്കറി വിലയില്‍ വര്‍ധനവ്; വരള്‍ച്ച തുടര്‍ന്നാല്‍ വില ഇനിയും ഉയര്‍ന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില വര്‍ധിച്ചു. വരള്‍ച്ച കാരണം വിളവ് കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറിക്ക് വില വര്‍ധിച്ചു. എല്ലാതരം പച്ചക്കറിക്കും 5 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ കനത്ത വരള്‍ച്ച തന്നെയാണ് സംസ്ഥാനത്തെ പച്ചക്കറി വില വര്‍ധനവിന് കാരണം.
വിളവ് കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന പച്ചക്കറിക്ക് വില ദിനംപ്രതി കൂടുകയാണ്. അതേ സമയം ഇന്ധനവില കൂടി വര്‍ധിച്ച സാഹചര്യത്തില്‍ പച്ചക്കറിക്ക് തീവിലയാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

ചാലകമ്പോളത്തില്‍ ഒരു കിലോ ഇഞ്ചിയുടെ വില 200 കടന്നു, കാരറ്റിന് 80 രൂപയായി ,ഏത്തക്ക 70 രൂപയില്‍ എത്തി. പലതിനും കുറഞ്ഞത് 5 രൂപ മുതല്‍ 10 രൂപ വരെ വര്‍ധിച്ചിരിക്കുകയാണ്.

ബജിമുളകിന് 50 , 60 രൂപയില്‍ നിന്ന് 110 ആയി വര്‍ധിച്ചു. തമിഴ് നാടിന് പുറമെ പൂനെയില്‍ നിന്നുള്ള ഉള്ളിക്കും കേരളം പ്രധാന വിപണിയാണ്. പൂനെയില്‍ നിന്ന് ഇറക്കുമതി കുറഞ്ഞു. കിലോക്ക് 50 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് ഇപ്പോള്‍ 80 ആയി വര്‍ധിച്ചു. സവാളക്കും വില വന്‍തോതില്‍ കുതിച്ചുയര്‍ന്നു.

Exit mobile version