മറയൂര്‍: ലോറി ഡ്രൈവറുടെ ഇടപെടല്‍ മൂലം യുവതി കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതിക്ക് നേരെ കാട്ടുപോത്ത് ചീറി പാഞ്ഞു വരികയായിരുന്നു. പുറകില്‍ കൂടി പാഞ്ഞു വരുന്നത് മറയൂര്‍ കാന്തല്ലൂര്‍ റോഡിലൂടെ സഞ്ചരിക്കുന്ന ഷംല എന്ന യുവതി കണ്ടില്ല.
വെട്ടുകാട് എന്ന സ്ഥലത്തുവെച്ചാണ് സംഭവം നടന്നത്. ഈ സമയത്താണ് എതിരെ മറയൂരില്‍ നിന്ന് കാന്തല്ലൂരിലേക്ക് ഇഷ്ടിക ലോഡുമായി വരികയായിരുന്നു കാന്തല്ലൂര്‍ സ്വദേശി സുരേഷ്. അപകടം കണ്ട സുരേഷ് കാട്ടുപോത്തിനും യുവതിക്കുമിടയിലേക്ക് വാഹനം ശരവേഗത്തില്‍ ഓടിച്ചു കയറ്റുകയായിരുന്നു.
വേഗത്തില്‍ ഓടിയടുത്ത പോത്ത് പ്രതീക്ഷിതു പോലെ ലോറിയിലിടിച്ചു. കൊമ്പ് ലോറിയില്‍ കുത്തിക്കയറി. വേദന കൊണ്ട് പുളഞ്ഞ പോത്ത് തിരിച്ച് ഓടുകയായിരുന്നു. ഇടിയില്‍ ലോറിയുടെ ഒരുവശം ഭാഗികമായി തകര്‍ന്നെങ്കിലും സുരേഷിനും ഷംലക്കും പരിക്കുകളൊന്നുമില്ല. സുരേഷിന്റെ ഇടപെടല്‍ മൂലം വലിയ ദുരന്തത്തില്‍ നിന്നാണ് ഷംല കരകയറിയത്.
Discussion about this post