തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്ന് പുഴുവരിച്ച ഭക്ഷണം കണ്ടെത്തി. കിഴക്കേകോട്ടയില്‍ ഉള്ള ബിസ്മി ഹോട്ടലില്‍ നിന്നാണ് ഇത്തരത്തില്‍ ഭക്ഷണം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് അധികൃതര്‍ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശിച്ചു.
തിരുവനന്തപുരത്ത് പരീക്ഷയ്ക്കായി തൃശ്ശൂരില്‍ നിന്ന് വന്നവര്‍ ഇവിടെ നിന്ന് ഭക്ഷണം പാര്‍സല്‍ വാങ്ങിയപ്പോഴായിരുന്നു ഭക്ഷണത്തില്‍ പുഴുവിനെ കണ്ടത്. തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗത്തിന് പരാതി നല്‍കുകയായിരുന്നു.
ഇതേ തുടര്‍ന്ന് നഗരസഭാ ആരോഗ്യ വിഭാഗം പരിശോധനയ്ക്ക് എത്തിയപ്പോള്‍ സാമ്പാറിനായി ഉപയോഗിച്ച പച്ചക്കറിയില്‍ പുഴുവിനെ കണ്ടെത്തി. തുടര്‍ന്ന് ഹോട്ടലുകാരോട് താല്‍ക്കാലികമായി അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ആരോഗ്യവിഭാഗത്തിന്റെ നൈറ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പുഴുവരിച്ച ഭക്ഷണം കണ്ടെത്തിയത്.
Discussion about this post