കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്. ബാങ്കില്‍ നിന്ന് മാനേജര്‍ എന്ന വ്യാജേനെ ഒരാള്‍ വിളിക്കുകയും അക്കൗണ്ട് നമ്പറും യൂസര്‍നെയിമും പാസ്വേഡും ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഒരുമടിയും കൂടാതെ അക്കൗണ്ട്് വിവരങ്ങള്‍ നല്‍കിയ സ്ത്രീക്ക് നഷ്ടപ്പെട്ടത് ഒന്‍പതുലക്ഷം രൂപ. പള്ളിക്കുന്ന് സ്വദേശിയായ അധ്യാപികയുടെ പരാതിയില്‍ ടൗണ്‍ പോലീസ് കേസെടുത്തു.
ജൂണ്‍ 26-നാണ് സംഭവം. പരാതിക്കാരിയുടെ മൊബൈലിലേക്ക് എസ്ബിഐയുടെ മാനേജരാണെന്നു പരിചയപ്പെടുത്തി ഒരാള്‍ വിളിച്ചു. പ്ലാറ്റിനം കാര്‍ഡ് അനുവദിച്ചിട്ടുണ്ടെന്നും യൂസര്‍നെയിമും എടിഎം കാര്‍ഡ് നമ്പറും പാസ്വേഡും ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍ യുവതി സംശയമൊന്നും കൂടാതെ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുകയായിരുന്നു. പിന്നീടാണ്, തൊട്ടടുത്ത ദിവസങ്ങളിലായി അക്കൗണ്ടില്‍ നിന്ന് ഒന്‍പതു ലക്ഷം രൂപ നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍ എസ്പിക്ക് പരാതി നല്‍കുകയായിരുന്നു.