തിരുവനന്തപുരം: വീണ്ടും സംസ്ഥാനത്ത് എടിഎം തട്ടിപ്പ്. എസ്ബിഐയുടെ പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍ നിന്ന് യുവാവിന് നഷ്ടമായത് 40,000 രൂപ. പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുള്ളയാണ് പൈസ നഷ്ടമായെന്ന പരാതി നല്‍കിയത്.
അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി പണം നഷ്ടമായെന്ന് യുവാവ് പറയുന്നു. ഫോണില്‍ മെസേജ് വന്നപ്പോഴാണ് പണം നഷ്ടമായത് അറിഞ്ഞതെന്നും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടുവെന്നും റഹ്മത്തുള്ള വ്യക്തമാക്കി. മുംബൈയിലുള്ള എടിഎം വഴി ആരോ പണം പിന്‍വലിച്ചതായി മനസ്സിലായി എന്നും ഒടിപിയോ പിന് നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചില്ലെന്നും റഹ്മത്തുള്ള പറഞ്ഞു.
പെന്ഷന് പണം എടിഎം വഴി പിന്‍വലിച്ചതല്ലാതെ മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളൊന്നും ഈ മാസം നടത്തിയിട്ടില്ലെന്നും റഹ്മത്തുള്ള പറയുന്നു. സംഭവത്തെക്കുറിച്ച് മംഗലപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post