കോഴിക്കോട്: സിഡബ്യുആര്‍ഡിഎം നടത്തിയ പഠനത്തില്‍ സംസ്ഥാനത്തെ 80 ശതമാനം കിണറുകളും മലിനമെന്ന് കണ്ടെത്തി. ഇതില്‍ കൂടുതലും തീരദേശ മേഖലയില്‍ ഉള്ള കിണറുകളാണ്. ചില കിണറുകളില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തി.
പരിശോധനക്കായി ഓരോ പഞ്ചായത്തില്‍ നിന്നും 5 കിണറുകളിലെ വെള്ളമാണ് ശേഖരിച്ചത്.
ഇതില്‍ നിന്നാണ് 80 ശതമാനത്തോളം മലിനമുള്ള കിണറുകള്‍ കണ്ടെത്തിയത്. അതേസമയം ദിനംപ്രതി ശുദ്ധ ജലം കിട്ടാത്തവരുടെ എണ്ണവും വര്‍ധിച്ച് വരുന്നു എന്നതാണ് ജല വിഭവ പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിഡബ്യുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കിണര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ക്യാംപെയിനുകള്‍ സംസ്ഥാന വ്യാപകമായി നടത്താനാണ് തീരുമാനം.
കിണര്‍ തുറന്ന് കിടക്കുക, സെപ്റ്റിക്ക് ടാങ്കിന്റെ സാന്നിധ്യം, സെപ്റ്റിക് ടാങ്കുകളിലെ ലീക്ക്, രാസവളം ഉപയോഗിച്ചുള്ള കൃഷി എന്നി വഴികളിലൂടെയാണ് കിണര്‍ മലിനമാവുന്നത്.
Discussion about this post