തിരുവനന്തപുരം: കര്‍ണാടകയില്‍ രാജിവെച്ച ഭരണകക്ഷി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന മുന്നറിയിപ്പ് നല്‍കുന്നതിനിടെ കേരളത്തിലും രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച് ബിജെപി സംസ്ഥാനധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍. ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷായെ കാണാന്‍ ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കൊപ്പം വന്നിട്ടുണ്ടെന്നും അവരുടെ പട്ടിക ഇപ്പോള്‍ പുറത്തുവിടുന്നില്ലെന്നുമാണ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍.
‘ഒരു അബ്ദുള്ളക്കുട്ടി മാത്രമല്ല, ഒട്ടേറെ അബ്ദുള്ളക്കുട്ടിമാര്‍ കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലേക്കുവരും. സി കേശവന്റെ കുടുംബത്തില്‍ നിന്നുപോലും ആളുകള്‍ പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്’ ശ്രീധരന്‍പിള്ള പറഞ്ഞു.
പാര്‍ട്ടിയുടെ അംഗത്വപ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് കെപി ശ്രീശന് അധ്യക്ഷനായി.