തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലപാതകം സിബിഐ ഏറ്റടുക്കുക്കണം അല്ലെങ്കില്‍ കോടതിയുടെ മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണം എന്ന ആവശ്യവുമായി മരിച്ച സനലിന്റെ ഭാര്യ ഹൈക്കോടതിയിലേക്ക്. തിങ്കളാഴ്ച അപേക്ഷ സമര്‍പ്പിക്കും.
അതെസമയം ഡിവൈഎസ്പി ബി ഹരികുമാര്‍ റോഡിലേക്ക് തള്ളിയിട്ട് കൊന്ന സനല്‍ കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന ആവശ്യത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്കി. സനല്‍ കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കണമെന്ന കുടുംബത്തിന്റെ അപേക്ഷയിലാണ് ഡിജിപി മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയത്.
സംഭവം നടന്ന് ആറുദിവസമായിട്ടും പ്രതിയായ ബി ഹരികുമാറിനെ പിടികൂടാന്‍ ഇത് വരെ കഴിഞ്ഞിട്ടില്ല. സനലിനെ ആക്രമിച്ചയിടത്ത് മക്കളുമായി സമരമിരിക്കുമെന്നും മരണം വരെ സമരം തുടരുമെന്നും സനലിന്റെ ഭാര്യ വിജി ഇന്നലെ പറഞ്ഞിരുന്നു. അറസ്റ്റ് ഇനിയും വൈകിയാല്‍ സെക്രട്ടറിയറ്റിന് മുന്നില്‍ സത്യാഗ്രഹ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും ഇന്നലെ പ്രതികരിച്ചിരുന്നു
Discussion about this post