തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധിപ്പിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ അരലക്ഷം രൂപ വീതമാണ് എല്ലാ കോളേജുകളിലും കൂട്ടിയത്. ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയാണ് ഫീസ് കൂട്ടിയത്.
എന്നാല്‍ ഈ ഫീസ് വര്‍ധന മതിയാകില്ലെന്നാണ് സ്വാശ്രയ മാനേജ്‌മെന്റുകളുടെ നിലപാട്. ഈ ഫീസ് നിരക്കിനെതിരെ ചൊവ്വാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍ വ്യക്തമാക്കി.
19 കോളേജുകളിലെ ഫീസ് ഘടനയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 5.85 ലക്ഷം മുതല്‍ 7.19 ലക്ഷം വരെയാകും ഫീസ്. ഫീസ് വര്‍ധന വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം പരിഗണിച്ചാണ് അരലക്ഷം വീതം എല്ലാ കോളേജുകളിലും കൂട്ടിയിരിക്കുന്നത്.
എന്നാല്‍ 85% സീറ്റുകളിലും 12 ലക്ഷം രൂപ ഫീസ് വേണമെന്നായിരുന്നു മാനേജ്‌മെന്റ് അസോസിയേഷനുകളുടെ ആവശ്യം. ഉയര്‍ന്ന ഫീസ് ഘടന സര്‍ക്കാര്‍ അംഗീകരിച്ചാല്‍ 10 ശതമാനം ബിപിഎല്‍ വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കാമെന്നാണ് മാനേജ്‌മെന്റുകളുടെ വാഗ്ദാനം.
Discussion about this post