ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ പായിപ്പാടന് ചുണ്ടന് കിരീടം നേടി. നാലാം തവണയാണ് പായിപ്പാടന് കിരീടം നേടുന്നത്. മാഹാദേവികാട് കാട്ടില്‍തെക്കേതില്‍ ചുണ്ടനാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. പള്ളാത്തുരുത്തി ബോട്ട് ക്ലബായിരുന്ന പായിപ്പാടന് ചുണ്ടന്റെ തുഴക്കാര്‍.
ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഉദ്ഘാടനം ചെയ്ത ജലമേളയില്‍ 20 ചുണ്ടന് വള്ളങ്ങളായിരുന്നു പങ്കെടുത്തത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, തെലുങ്ക് സിനിമാ താരം അല്ലു അര്ജുന്, ഭാര്യ സ്നേഹാ റെഡ്ഡി, കേരളാ ബ്ലാസ്റ്റേഴ്സ് ടീം എന്നിവരര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി എത്തിയിരുന്നു. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരന്, പി തിലോത്തമന് എന്നിവരും വള്ളംകളി കാണാന്‍ എത്തിയിരുന്നു.
Discussion about this post