കൊച്ചി: രണ്ടാം മോഡി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ലോക്സഭയില്‍ അവതരിപ്പിച്ചു. കേരളത്തിന് ഗുണകരമായി നിരവധി റെയില്‍വേ പദ്ധതികള്‍ക്കായി കേന്ദ്രം കോടികള്‍ അനുവദിച്ചു. കേരളത്തിന് പാത ഇരട്ടിപ്പിക്കാനായി 258 കോടി രൂപയാണ് റെയില്‍വേ ബജറ്റില്‍ കേന്ദ്രം അനുവദിച്ചത്.
തിരുനാവായ, ഗുരുവായൂര്‍, അങ്കമാലി, ശബരിമല എന്നീ പുതിയ പാതകള്‍ക്കും നാമമാത്രമായ തുക വിലയിരുത്തിയിട്ടുണ്ട് (ഒരു കോടി രൂപ വീതം). റെയില്‍ മേഖലയില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനും സ്റ്റേഷന് നവീകരണം വ്യാപിപ്പിക്കാനുമുളള പദ്ധതിക്കായി കോഴിക്കോട്, എറണാകുളം സ്റ്റേഷനുകളെ നേരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്.
തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കൊല്ലം, കോട്ടയം, ചെങ്ങന്നൂര്‍, ആലുവ, കണ്ണൂര്‍ സ്റ്റേഷനുകളും വൈകാതെ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. കോട്ടയം വഴിയുള്ള പാതയില്‍ കുറുപ്പന്തറ ചിങ്ങവനം സെക്ടറില്‍ 26.54 കിലോമീറ്റര്‍ പാതയിരട്ടിപ്പിക്കാന്‍ 84 കോടി രൂപ കേന്ദ്ര ബജറ്റില്‍ വകയിരുത്തി.
Discussion about this post