ആക്രി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യന് ഭാഗ്യദേവതയുടെ കനിവ്; ലഭിച്ചത് 60 ലക്ഷം!

രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്.

മല്ലപ്പള്ളി: ആക്രമി പെറുക്കി ജീവിക്കുന്ന തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യനെ തേടി ഭാഗ്യദേവത. നിര്‍മ്മല്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അറുപത് ലക്ഷം രൂപയാണ് ലഭിച്ചത്. മല്ലപ്പള്ളിയിലാണ് സുബ്രഹ്മണ്യന്‍ ആക്രി പെറുക്കി ജീവിക്കുന്നത്.

രാജപാളയം വടക്ക് മലയടിപ്പെട്ടി എംജിആര്‍ നഗര്‍ രണ്ടില്‍ സുബ്രഹ്മണ്യം(സുപ്രന്‍), ഭാര്യ ലക്ഷ്മി എന്നിവരെയാണ് ഭാഗ്യം കടാക്ഷിച്ചത്. കോട്ടയത്ത് നിന്ന് വാങ്ങി ഇവിടെ ലോട്ടറി വില്‍പ്പന നടത്തുന്ന പിപി സന്തോഷില്‍ നിന്നാണ് ഇവര്‍ ടിക്കറ്റ് എടുത്തത്. എന്‍എല്‍ 597286 നമ്പറുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭ്യമായത്. മുമ്പ് 5000 രൂപ വരെയുള്ള സമ്മാനങ്ങള്‍ കിട്ടിയിട്ടുണ്ട്. ഇതാണ് ഇവരെ പിന്നെയും പിന്നെയും ലോട്ടറി എടുക്കാന്‍ പ്രേരിപ്പിച്ചത്.

ഇപ്പോള്‍ 60 ലക്ഷം ലഭിച്ചതിന്റെ അമ്പരപ്പിലാണ് ദമ്പതികള്‍. 22 വര്‍ഷമായി മല്ലപ്പള്ളി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് റോഡ് തുരുത്തിപ്പള്ളില്‍ വാടകയ്ക്ക് എടുത്ത ഷെഡിലാണ് താമസം. അഞ്ച് മക്കളുണ്ട്. മൂന്ന് പേര്‍ തമിഴ്‌നാട്ടിലാണ്. രോഗിയായ ഭര്‍ത്താവിന് ചികിത്സ വേണം, വീട് വയ്ക്കണം തുടങ്ങി കുറെ ആഗ്രഹങ്ങളാണ് ലക്ഷ്മിക്ക് ഉള്ളത്. അതെല്ലാം ഈ സമ്മാനതുകയിലൂടെ നിറവേറുമെന്ന സന്തോഷത്തിലുമാണ് ലക്ഷ്മി.

Exit mobile version