‘നീ അത്ര തണ്ടുള്ളവനാണെങ്കില്‍ നോക്കെടാ’ എന്ന് പോലീസുകാരന്‍; ജീവിക്കാന്‍ വേണ്ടിയാ സാറേ എന്ന് ഓട്ടോ ഡ്രൈവര്‍; നോ പാര്‍ക്കിങില്‍ ഓട്ടോ നിര്‍ത്തിയ ഡ്രൈവറെ ഭീഷണിപ്പെടുത്തി പോലീസ്; വീഡിയോ

തടയാന്‍ ശ്രമിക്കുന്ന മറ്റ് ഡ്രൈവര്‍മാരേയും, ഞങ്ങളും ജീവിക്കാനാ സാറേ എന്ന് അവര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കണ്ണൂര്‍: നോ പാര്‍ക്കിങില്‍ ഓട്ടോറിക്ഷ നിര്‍ത്തിയതിന് യുവാവിനെ വെല്ലുവിളിച്ചും ആക്രമിച്ചും ഗുണ്ടായിസം കാണിച്ച് പോലീസ്. ഷര്‍ട്ടിന്റെ കോളറില്‍ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞും കുറ്റവാളിയോട് പെരുമാറുന്നതു പോലെയുമാണ് പോലീസുകാരന്റെ നടപടികള്‍. ജനങ്ങളും മറ്റ് ഓട്ടോക്കാരും കൂടി നില്‍ക്കുമ്പോഴും സഭ്യതയുടെ അതിരുകള്‍ ലംഘിച്ച് മോശമായാണ് പോലീസുകാരന്റെ പെരുമാറ്റം.

‘കോളറില്‍ പിടിച്ച് കൊണ്ടുപോകുന്നത് കണ്ടാല്‍ തോന്നും വല്ല പിടികിട്ടിപ്പുള്ളികളുമാണെന്ന്. ഓട്ടോ ഡ്രൈവര്‍ ആണ്. കാര്യം തിരക്കിയപ്പോള്‍ നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടു പോലും. യൂണിഫോമില്‍ എന്തുമാകാം എന്ന മട്ടാണ്. കണ്ണൂരിലെ ഇവനെപ്പോലുള്ള പോലീസുകാരാണ് മറ്റുള്ള പോലീസുകാരുടെ പേര് മോശമാക്കുന്നത്. ഈ തെമ്മാടി പോലീസുകാരനെ സസ്പെന്‍ഡ് ചെയ്യുന്നത് വരെ ഷെയര്‍ ചെയ്യുക’ എന്ന അടിക്കുറിപ്പോടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. പോലീസുകാരനെ തടയാന്‍ ശ്രമിക്കുന്ന മറ്റ് ഡ്രൈവര്‍മാരേയും, അവര്‍ ഞങ്ങളും ജീവിക്കാനാ സാറേ എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

Exit mobile version