തിരുവനന്തപുരം: നാടന്‍ പശുക്കളെ ടൂറിസത്തിന്റെ ഭാഗമാക്കി പുതിയ പദ്ധതിക്ക് തെയ്യാറെടുത്ത് കേന്ദ്ര സര്‍ക്കാര്‍. കൗ സര്‍ക്യൂട്ട് എന്ന് പദ്ധതിയാണ് കേരളത്തില്‍ ഒരുങ്ങുന്നത്. മോഡി സര്‍ക്കാറിന്റെ രാഷ്ട്രീയ കാമധേനു ആയോഗ് പദ്ധതിയുടെ ഭാഗമായാണ് കൗ സര്‍ക്യൂട്ട് പദ്ധതി ഒരുങ്ങുന്നത്. പശുപരിപാലനം ജീവിത മാര്‍ഗമാക്കിയവരുടെ വരുമാന വര്‍ധനവു കൂടിയാണ് കൗ സര്‍ക്യൂട്ട് പദ്ധതിയുടെ മുഖ്യ ലക്ഷ്യം.
കേരളം ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളാണ് ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുക്കുന്നത്. വിദേശ സര്‍വകലാശാലകളില്‍ രാജ്യത്തെ പശുക്കളെക്കുറിച്ച് പല ഗവേഷണങ്ങളും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവരില്‍ ഇന്ത്യയിലെ മൃഗസംരക്ഷണത്തെ കുറിച്ചും, പശുപരിപാലനത്തെ കുറിച്ചും അറിയാനാഗ്രഹിക്കുന്നവരെ കര്‍ഷകര്‍ക്ക് മുന്നില്‍ എത്തിക്കുന്നതാണ് ഈ പദ്ധതി ചെയ്യുന്നത്. ഇതിലൂടെ കര്‍ഷകര്‍ക്ക് പണം ലഭിക്കും.
പശുവളര്‍ത്തല്‍ ജീവിത മാര്‍ഗമാക്കിയവരുടെ വരുമാന വര്‍ധനവ് കൂടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ക്ഷേത്രങ്ങളിലെ ഗോശാലകളും ആയൂര്‍വേദ ചികില്‍സാ കേന്ദ്രങ്ങളെ പശുവളര്‍ത്തല്‍ കേന്ദ്രങ്ങള്‍ക്കും നാടന്‍ വലിയ പശുപരിപാലന കേന്ദ്രങ്ങളുള്ളവര്‍ക്കും ഈ പദ്ധതിയിലൂടെ ടൂറിസം സാധ്യതകള്‍ തുറക്കും.
കേരളത്തിന്റെ തനത് നാടന്‍ ഇനമായ വെച്ചൂര്‍ പശുവിനെ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതി ഏറെ നേട്ടമാവുമെന്ന് പ്രതീക്ഷിക്കുന്നു. വന്‍ പദ്ധതികള്‍ക്ക് രണ്ട് കോടിവരെ ഇത്തരത്തില്‍ സാമ്പത്തിക സഹായം ലഭ്യമാക്കും. ഇതുവഴി ഗോസംരക്ഷണത്തിന് കൂടുതല്‍ പേര് തയാറാകുമെന്നും കേന്ദ്രം പ്രതീക്ഷിക്കുന്നു.
Discussion about this post