തിരുവനന്തപുരം: കാലവര്‍ഷം ചതിച്ചതോടെ സംസ്ഥാനത്ത് വൈദ്യുത പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുത പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കെഎസ്ഇബിയുടെ നിര്‍ണായക യോഗം ഇന്ന് നടക്കും. മഴ പെയ്യാത്തതിനാല്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന സാഹചര്യത്തില്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും യോഗം പരിഗണിക്കും.
നിലവില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ഒരാഴ്ചത്തേക്കുള്ള വൈദ്യുത ഉല്പാദനത്തിനുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ആ സാഹചര്യത്തില്‍ വൈദ്യുത നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ പത്ത് ദിവസത്തേക്ക് കൂടി ആഭ്യന്തര ഉല്പാദനം തുടരാനാവും എന്നാണ് കെഎസ്ഇബിയുടെ കണക്ക് കൂട്ടല്‍.
ഇന്ന് ചേരുന്ന കെഎസ്ഇബി ഉന്നതതലയോഗത്തില്‍ 30 മിനിറ്റില്‍ താഴെയുളള നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ആലോചിക്കുന്നത്. തുടര്‍ന്ന് മഴ വീണ്ടും ചതിക്കുകയാണെങ്കില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും.
Discussion about this post