കുട്ടികള്‍ അനുകരിക്കാന്‍ സാധ്യത; സിനിമകളില്‍ നിന്ന് മദ്യപാനം-പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ നിര്‍ദേശം

സിനിമകളിലെ മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയതിന് ശേഷം മാത്രമെ ഇനി സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കാവൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന് പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായ സമിതി ശുപാര്‍ശ നല്‍കിയിട്ടുള്ളത്

തിരുവനന്തപുരം: കുട്ടികള്‍ അനുകരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ സിനിമകളിലെ മദ്യപാനം-പുകവലി രംഗങ്ങള്‍ ഒഴിവാക്കണമെന്ന് നിയമസഭാ സമിതിയുടെ നിര്‍ദേശം.

ചിത്രങ്ങളില്‍ തങ്ങളുടെ പ്രിയ താരങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കാണുമ്പോള്‍ കുട്ടികള്‍ ഇത് അനുകരിക്കാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരം രംഗങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

സിനിമകളിലെ മദ്യപാന-പുകവലി രംഗങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയതിന് ശേഷം മാത്രമെ ഇനി സിനിമകള്‍ക്ക് പ്രദര്‍ശന അനുമതി നല്‍കാവൂ എന്നാണ് സെന്‍സര്‍ ബോര്‍ഡിന് പി അയിഷാ പോറ്റി എംഎല്‍എ അധ്യക്ഷയായ സമിതി ശുപാര്‍ശ നല്‍കിയിട്ടുള്ളത്. സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച കാര്യങ്ങള്‍ക്കായുള്ള സമിതിയാണിത്.

Exit mobile version