അരീക്കോട്: അരീക്കോടില്‍ കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് വീടുവിട്ട് ഇറങ്ങിയ സ്ത്രീ നാല്പതു വര്‍ഷത്തിനു ശേഷം ബന്ധുക്കളുടെ അടുത്ത് തിരിച്ചെത്തി. അരീക്കോട്ടെ മുണ്ടമ്പ്ര സ്വദേശി മറിയക്കുട്ടിയാണ് കടുത്ത ദാരിദ്ര്യത്തെ തുടര്‍ന്ന് പതിനാലം വയസില്‍ നാടുവിട്ടത്. തുടര്‍ന്ന് യാത്രകള്‍ക്കൊടുവില്‍ കോഴിക്കോട് എത്തി.
കഴിഞ്ഞമാസം 28-ാം തീയതി കീഴുപറമ്പ് ലിവാഉല് ഹുദ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികളുമായി കോഴിക്കോട്ടെത്തി. തുടര്‍ന്ന് അവിടെ വെച്ച് വിദ്യാര്‍ത്ഥികള്‍ മറിയക്കുട്ടിയെ കാണുകയും ഭക്ഷണം നല്‍കുകയും ചെയ്തു. ഭക്ഷണം വിതരണംചെയ്യുന്ന സംഘത്തില്‍ സാമൂഹിക പ്രവര്‍ത്തകനുമായ ജോസ് അരീക്കോടും ഉണ്ടായിരുന്നു.
ഭക്ഷണം നല്‍കുന്നതിനിടെ ജോസ് മറിയക്കുട്ടിയുമായി സംസാരിച്ചപ്പോഴാണ് നാട് അരീക്കോടാണെന്നറിയുന്നത്. നാടും പിതാവിന്റെ പേരും മാത്രമാണ് മറിയക്കുട്ടിക്കറിയുമായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജോസ് നടത്തിയ അന്വേഷണത്തില്‍ മറിയക്കുട്ടി മുണ്ടമ്പ്ര സ്വദേശിയാണെന്നും ബന്ധുക്കള്‍ കീഴുപറമ്പ് പഞ്ചായത്തിലെ കുനിയിലാണെന്നും കണ്ടെത്തുകയും തുടര്‍ന്ന് അവരെ അരീക്കോട്ടെത്തിച്ച് പോലീസിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കള്‍ക്ക് കൈമാറി.
Discussion about this post