ആലുവ: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി നിരവധി ഹോട്ടലുകളില്‍ പത്ത് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചു. റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ എവറസ്റ്റ്, അലങ്കാര്‍, ബാംബിനോ, സീലാന്റ്, താജ്, മിന്‍ഹ, തലശേരി ചിക്കന്‍, അറഫ, സൂരജ്, മീന്‍ചട്ടി റെസ്റ്റോറന്റ് എന്നീ ഹോട്ടലുകളില്‍ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചത്.
ചത്തുകിടക്കുന്ന പാറ്റകള്‍ ചീഞ്ഞളിഞ്ഞ് പുഴുവരിക്കുന്ന ഭക്ഷണം എന്നാവയാണ് പിടിച്ചെടുത്തവയിലുണ്ട്. എന്നാല്‍ എത്രവട്ടം പിടിക്കപ്പെട്ടാലും റെയ്ഡിനെ ഹോട്ടല്‍ ഉടമകള്‍ക്ക് പേടിയില്ല. കാരണം പിടിക്കപ്പെടുന്ന ഉടമകളില്‍ നിന്ന് നിസാര തുകയാണ് ഉദ്യോഗസ്ഥര്‍ ഈടാക്കുന്നത്. അടുത്തിടെ ഒരു പോലീസ് ഉദ്യോഗസ്ഥനായി പാര്‍സല്‍ വാങ്ങിയ പ്രഭാത ഭക്ഷണം പഴകിയതാണെന്ന് ബോധ്യമായതിനെ തുടര്‍ന്ന് ഹോട്ടല്‍ ഒരു ദിവസം ഹോട്ടല്‍ അടപ്പിക്കുക മാത്രമാണ് ചെയ്തത്.
Discussion about this post