തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വ്യതിയാനവും ട്രോളിങ് നിരോധനത്തിലും ദുരിതമനുഭവിക്കുന്ന മത്സ്യബന്ധന മേഖലയ്ക്ക് ആശ്വാസമായി വിഴിഞ്ഞത്ത് ചാകര എത്തി. ടണ്‍ കണക്കിന് നെത്തോലി മീനാണ് ലഭിച്ചത്. ആദ്യം മീനുമായി കരയിലെത്തിച്ച വള്ളക്കാര്‍ക്ക് കൊട്ടയൊന്നിന് 1000 രൂപ ലഭിച്ചു. അതേസമയം പിന്നാലെ എത്തിയ വള്ളങ്ങളിലെ മത്സ്യങ്ങള്‍ക്ക് വില ഇടിഞ്ഞു.
അവസാനം 300 രൂപയാണ് ഒരു കൊട്ട മീനിന് ലഭിച്ചതെന്ന്് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വിഴിഞ്ഞത്തിനു പുറത്തുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് ഏറെയും നെത്തോലി ലഭിച്ചത്. ചാകരയെത്തിയതോടെ കൂടുതല്‍ വള്ളക്കാര് കടലിലേക്ക് പോയി. ഇതോടെയാണ് ടണ്‍ കണക്കിനു നെത്തോലി തീരത്തെത്തിയത്. എന്നാല്‍ ഇതോടെ വില കുത്തനെ കുറഞ്ഞു.
ഏകദേശം 30 ടണ്ണോളം മീന്‍ ലഭിച്ചുവെന്നാണ് മത്സ്യത്തൊഴിലാളികളുടെ ഏകദേശ കണക്ക്. മത്സ്യബന്ധന സീസണ് ആയിട്ടുകൂടി മത്സ്യം ലഭിക്കാതെ ദുരിതത്തിലായിരുന്നു മത്സ്യബന്ധന മേഖല. കഴിഞ്ഞയാഴ്ച ഇതേ മീനിന് 5000 മുതല്‍ 6000 രൂപ വരെയായിരുന്നു വില.
Discussion about this post