തൃശ്ശൂര്‍: എത്രയൊക്കെ പുരോഗമനം വാദിച്ചാലും ഇപ്പോഴും പെണ്‍കുട്ടികളുടെ പഠനത്തിലും വിവാഹപ്രായത്തിലും നാട്ടുനടപ്പ് പറഞ്ഞ് അതിരിടുന്നവര് ഉണ്ട്. വിവാഹത്തിന് പ്രധാന്യം നല്കുന്ന വീട്ടുകാരുടെ മുന്നില്‍ പഠനം നിര്‍ത്തേണ്ടിവരുന്ന ഒട്ടേറെ മിടുക്കികളുണ്ട്. പെണ്‍കുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്ന് ദുഷിപ്പ് പറയുന്ന നാട്ടുകാരുടെയും ബന്ധുക്കളുടെയും ഇടയില്‍ നിന്നും ബിടെക്ക് പൂര്‍ത്തിയാക്കിയ ഒരു മിടുക്കിയുടെ വിവാഹത്തെ കുറിച്ചുള്ള റെജീന നൂര്‍ജഹാന്റെ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നു.
തനിക്ക് പരിചയമുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്ത ഏറെ സന്തോഷം പകര്‍ന്നെന്നും പറഞ്ഞുള്ള കുറിപ്പില്‍, വിവാഹം പഠനം നിര്‍ത്താനുള്ള കാരണമല്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന വരന്റെ വീട്ടുകാരുമുണ്ടെന്ന് റെജീന കുറിപ്പില്‍ പറയുന്നു. വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവര്‍ തീരുമാനിച്ചിരിക്കുന്നു.
പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എംടെക്നു ചേര്‍ത്തുകയാണ്.
ഒരുക്കങ്ങള്‍ക്കായി വിവാഹം വല്യ പെരുന്നാള്‍ കഴിഞ്ഞിട്ടു മതി എന്ന് അവളുടെ വീ
ട്ടുകാര് പറഞ്ഞപ്പോള്‍, സ്വര്‍ണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കില്‍ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്നാണ് വരനും കുടുംബവും പറയുന്നതെന്നും റെജീന പങ്കുവയ്ക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
”ഒരു കല്യാണവർത്തമാനം കേട്ടിട്ട് ഇന്ന് ഏറെ സന്തോഷം തോന്നി ..എനിക്കറിയാവുന്നൊരു പെൺകുട്ടിയാണ് . ഒരു നാട്ടിൻപുറത്തെ അതി സാധാരണമായ ചുറ്റുപാടിൽ നിന്ന് വളരെ ബുദ്ധിമുട്ടി ബി ടെക്ക് കഴിഞ്ഞ കുട്ടിയാണ് . ഒരു back paper പോലുമില്ലാതെ . പഠിത്തത്തിന്റെ ഓരോ ഘട്ടത്തിലും എന്തിനാണിത്ര പഠിപ്പിക്കുന്നതെന്നും പെൺകുട്ടിയെ പഠിപ്പിച്ചിട്ടെന്ത് കിട്ടാനാണെന്നും ബന്ധു ജനങ്ങൾ എന്ന ദുഷ്ട ജനങ്ങളും സകല വഴിപോക്കരും അഭിപ്രായം പറയുന്ന നാട്ടിൽ നിന്നുള്ള കുട്ടിയാണ് . ബിടെക് തീരുമ്പോഴേക്കും കല്യാണപ്രായം മൂത്തു പോയെന്നും ഇങ്ങനെ നടക്കുന്നതല്ലേ , അതൊക്കെ ആളെ സെറ്റാക്കി വെച്ചിട്ടുണ്ടാകുമെന്നും ഉറപ്പിച്ച നാടാണ് .
നാട്ടിൻപുറം നന്മകളാൽ അതി സമ്പന്നമാണല്ലോ . 🤭
ഇപ്പോളവളുടെ വിവാഹം ഉറപ്പിച്ചു . അതല്ല സന്തോഷം 😍. അവളുടെ പ്രതിശ്രുത വരനും കുടുംബവും അടുത്തയാഴ്ച അവളെ എം ടെക് നു ചേർത്തുകയാണ് . വിവാഹം കൊണ്ട് പഠിത്തം ഉപേക്ഷിക്കുകയില്ല തുടരുകയാണ് വേണ്ടതെന്നവർ തീരുമാനിച്ചിരിക്കുന്നു .
നാട്ടു നടപ്പനുസരിച്ചുള്ള സ്വർണ്ണത്തിനും മറ്റു ചിലവിനുമായി ഉള്ള ഒരുക്കത്തിന് വേണ്ടി വല്യ പെരുന്നാൾ കഴിഞ്ഞു മതിയെന്ന് കരുതിയ അവളുടെ ബാപ്പയോട് , പയ്യന് നാട്ടിലാണ് ജോലി ( വിദേശത്തല്ല ), കുട്ടിയ്ക്ക് എഴുതി തീർക്കാൻ പരീക്ഷകളില്ല . പിന്നെന്തിന് വിവാഹം മാറ്റി വെക്കണം . സ്വർണ്ണമാണ് നിങ്ങളെ വലയ്ക്കുന്നതെങ്കിൽ അതിനെയല്ല വിവാഹം ചെയ്യാനുദ്ദേശിക്കുന്നത് എന്നറിയിച്ചു വരനും കുടുംബവും .. ഈയടുത്ത കാലത്തൊന്നും ഒരു പെൺകുട്ടിയുടെ വിവാഹ വാർത്ത കേട്ടിട്ട് ഇത്ര സന്തോഷിച്ചിട്ടില്ല …”
Discussion about this post