തിരുവനന്തപുരം: കേരളാ തീരത്ത് വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യത. ഇതേ തുടര്‍ന്ന് മത്സ്യ തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
ഇന്ന് രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരളാ തീരത്ത് 2 മുതല്‍ 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്ര ഭാഗങ്ങളില്‍ തെക്ക് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ഈ സമയത്ത് കടല്‍ അതിപ്രക്ഷുബ്ദമോ ആവാന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് തന്നെ ഈ ഭാഗങ്ങളില്‍ മല്‍സ്യ ബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.
Discussion about this post