ഫാക്ടറിക്ക് തീയിട്ടത് ജീവനക്കര്‍ തന്നെ..! കുറ്റസമ്മതം നടത്തിയതായി പോലീസ്

തിരുവനന്തപുരം: മണ്‍വിളയിലെ തീപിടിത്തത്തിന് പിന്നില്‍ ജീവനക്കാര്‍ തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. കസ്റ്റഡിയിലെടുത്ത ചിറയിന്‍കീഴ് സ്വദേശി വിമല്‍, കഴക്കൂട്ടം സ്വദേശി ബിനു എന്നിവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് തീയിട്ടതെന്ന് പ്രതികള്‍ പോലീസില്‍ മൊഴി നല്‍കി. ഇരുവരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

സിസിടിവി ക്യാമറയില്‍ ഇരുവരേയും കണ്ടതിനെ തുടര്‍ന്നായിരുന്നു ജീവനക്കാരുടെ ശമ്പളം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വെട്ടിക്കുറച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് രണ്ടുപേരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

Exit mobile version