തൃശ്ശൂര്‍: ഇന്ന് ഡോക്ടേഴ്സ് ദിനമാണ്. രോഗികള്‍ക്ക് കരുത്തും കൈത്താങ്ങുമായി നില്ക്കുന്ന ഡോക്ടര്‍മാര്‍ക്ക് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെ ആണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവര്‍ക്കു ഒരു ആശ്വാസമായി നില്ക്കുന്ന മനുഷ്യ ജീവന് സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ദിവസം നമുക്ക് ഉപയോഗിക്കാം എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. രാജ്യത്തെ വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്കിയ ഡോ. ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 1882 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം.
മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
വിഷമിക്കുന്നവരുടെയും വേദനിക്കുന്നവരുടെയും കൈത്താങ്ങായി, അവര്‍ക്കു ഒരു ആശ്വാസമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ Doctor’s Day ആശംസകള്‍. ആരോഗ്യ രംഗത്തെ നിപ്പാ പോലുള്ള ഓരോ പ്രതിസന്ധികളിലും നിങ്ങളുടെ സേവനം വിലമതിക്കാന്‍ ആകാത്തതാണ്. മനുഷ്യ ജീവന് സംരക്ഷിക്കാനായി ദൈവം സൃഷ്ടിച്ച കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഈ ദിവസം നമുക്കുപയോഗിക്കാം. ഡോക്ടര്‍മാരുടെ ഇടയില്‍ നിന്നും കടന്നു വന്ന ‘നിര്‍ണയം’ കൂട്ടായ്മയിലെ എന്റെ അനിയന്മാര്ക്കും, സ്നേഹം നിറഞ്ഞ ആശംസകള്‍.
Discussion about this post