തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് പ്രതികള്‍ ജയില്‍ ചാടി രക്ഷപ്പെട്ട സംഭവത്തില്‍ ജയില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ജയില്‍ സൂപ്രണ്ട് ഒ വല്ലിയെയാണ് സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് താല്‍ക്കാലിക ജയില്‍ വാര്‍ഡന്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജയില്‍ ഡിഐജി സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
തടവുകാരികളായ സന്ധ്യയും ശില്‍പ്പയും രക്ഷപ്പെട്ടതിനു കാരണം ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് നേരത്തെ വകുപ്പുതല റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Discussion about this post