സംസ്ഥാന പോലീസ് കായികമേള; കണ്ണൂരിന് വിജയം

സമാപന ദിവസത്തെ മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം ഗ്രൗണ്ടിലാണ് അരങ്ങേറിയത്

കണ്ണൂര്‍: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന 43-മത് സംസ്ഥാന പോലീസ് കായികമേളയില്‍ കണ്ണൂരിന് വിജയം. തുടര്‍ച്ചയായി പതിമൂന്നാം തവണയാണ് കണ്ണൂര്‍ കിരീടം നേടുന്നത്. സമാപന ദിവസത്തെ മല്‍സരങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയം ഗ്രൗണ്ടിലാണ് അരങ്ങേറിയത്. മത്സര വിഭാഗങ്ങളില്‍ രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ആറ് വെങ്കലവും ഉള്‍പ്പെടെ 93 പോയിന്റ് നേടിയാണ് കണ്ണൂര്‍ ചാമ്പ്യന്‍ സ്ഥാനം സ്വന്തമാക്കിയത്.

ബറ്റാലിയന്‍ വിഭാഗത്തില്‍ കെപിഎ 5 ഉം ചാമ്പ്യന്മാരായി. മലപ്പുറം 32 പോയിന്റോടെ രണ്ടാം സ്ഥാനവും പാലക്കാട് 26 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി. മികച്ച പുരുഷവനിതാ അത്‌ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടത് കെഎപി മൂന്നിലെ ഹവില്‍ദാര്‍മാരായ ബി എബിനും എപി ഷില്‍ബിയുമാണ്. കെഎപി രണ്ടിലെ ഹവില്‍ദാര്‍ സി ജിതേഷ് മീറ്റിലെ അതിവേഗ താരമായി.

കായികമേളയുടെ സമാപന ചടങ്ങില്‍ അണിയിച്ചൊരുക്കിയ കലാപ്രകടനവും ഏറേ ശ്രദ്ധേയമായി. സമ്മാന ധാനം നിര്‍വഹിച്ചത് സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹറയാണ്. അടുത്ത ദിവസങ്ങളില്‍ പോലീസ് കലാമേളയും അരങ്ങേറുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version