ചാര്‍ജ് കൂടുതല്‍ ചോദിച്ചു, സ്വകാര്യ വാഹനം വിളിക്കാന്‍ ശ്രമിച്ചപ്പോള്‍.. ആദ്യം വിളിച്ച ഓട്ടോയില്‍ തന്നെ പോയാല്‍ മതിയെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍… പോലീസ് ആണെന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചു..!

പാലക്കാട്: ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു സമീപം ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ഗുണ്ടാവിളയാട്ടം. പോലീസ് ആണെന്ന് പറഞ്ഞിട്ടും ഓട്ടോ ഡ്രൈവര്‍ മര്‍ദിച്ചു.മൂന്നു പോലീസുകാര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഓട്ടോ ഡ്രൈവര്‍മാരെ കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെ ഒന്നോടെ നിലമ്പൂരില്‍ നിന്ന് ദേശീയ ഫുട്‌ബോള്‍ മത്സരത്തിനു പരിശീലനം കഴിഞ്ഞു മടങ്ങിയ പോലീസ് ടീമിലെ മൂന്നു താരങ്ങള്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ ഒരാളുടെ മൂക്കിന്റെ പാലം തകര്‍ന്നതായി സൂചന. ഇവര്‍ ട്രെയിനില്‍ തിരിച്ചെത്തിയതായിരുന്നു. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്കു പോകാനായി ഓട്ടോക്കാര്‍ അമിത വാടക ചോദിച്ചപ്പോള്‍ സ്വകാര്യ വാഹനത്തില്‍ പോകാനൊരുങ്ങിയ പോലീസുകാരെ ഓട്ടോ ഡ്രൈവര്‍മാര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് പരാതി.

വിവരമറിഞ്ഞെത്തിയ കണ്‍ട്രോള്‍ റൂം പോലീസിലെ രണ്ടുപേര്‍ക്കു നേരെയും ഡ്രൈവര്‍മാര്‍ അക്രമം നടത്തി. കൂടുതല്‍ പോലീസെത്തിയാണ് പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. ജില്ലാ ആശുപത്രിയിലും ഓട്ടോ ഡ്രൈവര്‍മാര്‍ തടിച്ചുകൂടിയതു പിന്നീട് പ്രശ്‌നം സങ്കീര്‍ണമാക്കി. ഇതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി.

Exit mobile version