തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്നുംപുറത്താക്കിയ എപി അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ചില സമുദായങ്ങളില്‍ പെട്ടവര്‍ അടുത്തിടെയായി ബിജെപിയിലേക്ക് വരുന്നത് അവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി ശ്രീധരന്‍പിള്ള പറഞ്ഞു. എന്നാല്‍, പാര്‍ട്ടി ഇക്കാര്യം കാര്യമാക്കുന്നില്ലെന്നും ആളുകളെ കൂടെ കൂട്ടുകയാണ് പ്രധാനമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
അടുത്തിടെ, മുസ്ലീം നാമധാരിയായ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് തന്നെ വിളിച്ച് ബിജെപിയില്‍ ചേരാന്‍ താത്പര്യമുണ്ടെന്നറിയിച്ചു. മറ്റൊരു പാര്‍ട്ടിയിലെ ഉയര്‍ന്ന സ്ഥാനത്തിരിക്കുന്നയാളല്ലേ എന്നു ചോദിച്ചപ്പോള്‍ തന്റെ തീരുമാനം ഇതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പാര്‍ട്ടിയില്‍ ആളെക്കൂട്ടുകയാണ് പ്രധാനം. അതിന് ജാതിയും മതവും രാഷ്ട്രീയവും നോക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപിയിലേക്ക് ആരു വന്നാലും തങ്ങളുമായി ലയിക്കും. പാര്‍ട്ടിയെ മലിനക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
Discussion about this post