സംവിധായകന് ബാബു നാരായണന് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന് ജയറാം. ഫേസ്ബുക്ക് പേജിലാണ് ബാബു നാരായണനെ അനുസ്മരിച്ച് ജയറാം കുറിപ്പെഴുതിയിരിക്കുന്നത്. ‘പ്രിയ സുഹൃത്ത് ബാബു നാരായണന് എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍’.- ജയറാം കുറിച്ചു.
രാവിലെ തൃശ്ശൂരില്‍ വെച്ചായിരുന്നു ചലച്ചിത്ര സംവിധായകന് ബാബു നാരായണന്റെ അന്ത്യം. അര്‍ബുദ രോഗബാധിതനായ ഇദ്ദേഹം ചികിത്സയിലായിരുന്നു. മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍.
സംവിധായക ജോഡിയായ അനില്‍ ബാബുവിലൂടെയാണ് ബാബു നാരായണന് ശ്രദ്ധ നേടുന്നത്. ഹരിഹരന്റെ സംവിധാന സഹായിയായി മലയാള സിനിമയിലെത്തിയ ബാബുവിന്റെ ആദ്യ സിനിമ അനഘയായിരുന്നു. പിന്നീട് പൊന്നരഞ്ഞാണം എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തു.
കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണന് സംവിധാനം ചെയ്തത്. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന് മത്തായി ആന്റ് സണ്‍സ്, അച്ഛന് കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന് തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.
Discussion about this post