തിരുവനന്തപുരം: തനിക്കെതിരെ ലീഗ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതം. ഇപ്പോള്‍ നടക്കുന്നത് ഉണ്ടയില്ലാ വെടി, ഇത്തരം ആരോപണങ്ങളെ താന്‍ ഭയക്കുന്നില്ല.. ബന്ധു വിവാദത്തില്‍ ഫിറോസിന്റെ വാദങ്ങളെ തള്ളി മന്ത്രി കെടി ജലീല്‍.
മുസ്ലീം വിഭാഗം ഇടതുപക്ഷത്തോട് അടുക്കുന്നതിന്റെ അസഹിഷ്ണുതയാണ് ലീഗിനെന്നും ജലീല്‍ പറഞ്ഞു.
അതേസമയം, ജലീലിനെ വ്യക്തിഹത്യ ചെയ്യുകയാണെന്നും മന്ത്രിക്കെതിരെ ലീഗ് ഉയര്‍ത്തുന്ന ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. സര്‍ക്കാരിനെ അസ്ഥിരമാക്കാനുള്ള നീക്കം പുറത്ത് നടക്കുന്നു. മന്ത്രിക്ക് തെറ്റുപറ്റിയെന്ന് പാര്‍ട്ടി കരുതുന്നില്ലെന്നും ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ കോടതിയെ സമീപിക്കാമെന്നും കോടിയേരി പറഞ്ഞു.
ബന്ധുനിയന വിവാദം നേരിടുന്ന മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊണ്ടോട്ടിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കെടി ജലീലിനെ കരിങ്കൊടി കാണിച്ചു. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82 ആം വാര്‍ഷിക പരിപാടികള്‍ക്കായി മന്ത്രി എത്തിയപ്പോഴായിരുന്നു പ്രതിഷേധം. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
Discussion about this post