തിരുവനന്തപുരം; പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന് തീരെ വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ പുനര്‍നിര്‍മ്മാണം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ണമായി തകര്‍ന്ന വീടുകളെ ആറു വിഭാഗങ്ങളായി തിരിച്ചാണ് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു.
സ്വന്തം ഭൂമിയില്‍ പുനര്‍നിര്‍മാണം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആദ്യഗഡു നല്‍കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.