തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ ജയില്‍ ചാടിയ യുവതികള്‍ പിടിയില്‍. വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ പാങ്ങോട് സ്വദേശി ശില്പമോള് എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. തിരുവനന്തപുരം പാലോട് വെച്ചാണ് യുവതികള്‍ പോലീസിന്റെ വലയിലാകുന്നത്.
ജയില്‍ ചാടിയ ശേഷം ഇവര്‍ സംസ്ഥാനം വിട്ടിരുന്നു എന്ന് സംശയം ഉണ്ടായിരുന്നു തുടര്‍ന്ന് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പാലോട് നിന്നും സ്കൂട്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലീസിനെ കണ്ട ഇവര്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് കാട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്.
ജയിലിനു പിന്നിലുള്ള മാലിന്യ കുമ്പാരത്തിനുടുത്തുള്ള മുരിങ്ങമരത്തില്‍ പിടിച്ചാണ് ഇവര്‍ മതില് ചാടിയത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്ത്വെച്ച് യുവതികളെ പിടികൂടിയത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ ജയില്‍ ചാടിയത്.
Discussion about this post