കോട്ടയം: ഒരു രാജിക്കത്ത് കൊണ്ട് ജനമനസില്‍ ഇടം നേടിയ ആ കൊച്ച് മിടുക്കിയെ കണ്ടെത്തി. താന്‍ ലീഡര്‍ സ്ഥാനം ഒഴിയുകയാണെന്ന് ടീച്ചര്‍ക്ക് രാജി കത്തിലൂടെ അറിയിച്ചത് സമൂഹമാധ്യമങ്ങളില്‍ ഏറേ ശ്രദ്ധ നേടിയിരുന്നു. എജെജെഎംജിജിഎസ്എസ് തലയോലപ്പറമ്പില്‍ ആറ് ബി ക്ലാസിലാണ് കളങ്കമില്ലാത്ത ആ കൊച്ചുമിടുക്കി പഠിക്കുന്നത്.
ഒരു ക്ലാസ്സ് ലീഡറുടെ രാജി കത്ത് എന്നതിലുപരി ഒരു പ്രധാന ചുമതലയില്‍ നിന്നും ഒഴിയുമ്പോള്‍ രാജി കത്ത് എഴുതുവാന്‍ തോന്നിച്ച ആ കൊച്ചു മിടുക്കിയുടെ ചിന്തയെ ആണ് എല്ലാവരും പ്രശംസിച്ചത്. കുട്ടികള്‍ക്ക് നമ്മള് ചിന്തിക്കുന്നതിനേക്കാളൊക്കെ കാര്യവിവരവും ഹ്യുമര്സെന്സുമുണ്ട്. തന്റെ അധ്യാപികയ്ക്കാണ് താന്‍ രാജി വെക്കുന്ന കാര്യം കത്തിലൂടെ അറിയിച്ചത്.
അതേസമയം കത്തിന്റെ ചിത്രം ശ്രേയയുടെ അനുവാദത്തോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചതും ടീച്ചര്‍ തന്നെയാണ്. രാഷ്ട്രീയനേതാക്കള്‍ പോലും ശ്രേയയെ കണ്ടുപഠിക്കണമെന്നാണ് മിക്കവരും എഴുതിയത്.
Discussion about this post