തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കാറിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനായി വ്യാപക തിരച്ചില്‍. ഹരികുമാറിന്റെ സഹോദരനോട് ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു.
ഹരികുമാറിന്റെയും ഇയാള്‍ക്കൊപ്പം ഒളിവില്‍ പോയ സുഹൃത്ത് ബിനുവിന്റെയും വീടുകളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്. ബന്ധുവീടുകളിലും തിരച്ചില്‍ നടത്തുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയാണ് റോഡിലെ തര്‍ക്കത്തിനെ തുടര്‍ന്ന് ഹരികുമാര്‍ പിടിച്ചു തള്ളിയ സനല്‍ കുമാര്‍ എന്നയാള്‍ കാറിടിച്ച് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ഹരികുമാറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ ഒളിവില്‍ പോയത്.
Discussion about this post