കൊച്ചി: ശബരിമല വിഷയത്തില്‍ കേരളത്തിലെ ഹിന്ദു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് ബിജെപി മുഖപത്രം നടത്തുന്നതെന്ന വിമര്‍ശനവുമായി അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് രംഗത്ത്.
രാഹുല്‍ ഈശ്വറിന്റെ സംഘടനയോ മറ്റ് സംഘടന പറഞ്ഞിട്ടോ അല്ല ശബരിമലയില്‍ പ്രക്ഷോഭത്തിന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ഇറങ്ങിയത്. കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ ശബരിമല സംരക്ഷണ സമിതി രൂപീകരിച്ചാണ് എഎച്ച്പി ഹിന്ദു സമൂഹത്തിലേക്ക് ഇറങ്ങിയത്. ഹിന്ദു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ഗൂഢാലോചനയാണ് ജന്മഭൂമി നടത്തുന്നത്. സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതെ എങ്കിലും ഇരിക്കണമെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാദന്‍ കുറ്റപ്പെടുത്തി. തന്റെ ഫേയ്‌സ് ബുക്കിലൂടെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
പമ്പയിലെ സംഘര്‍ഷം മുഖ്യമന്ത്രിയുടെ ഗൂഢാലോചന എന്ന തലക്കെട്ടില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത പരാമര്‍ശിച്ചുകൊണ്ടാണ് പ്രതീഷ് വിശ്വനാഥന്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ചില കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് പിണറായി വിജയന്‍ ആസൂത്രണം ചെയ്തതാണ് സംഘര്‍ഷമെന്നാണ് വാര്‍ത്തയില്‍ പറയുന്നത്. രാഹുല്‍ ഈശ്വറിന്റെ ഹി്ന്ദു പാര്‍ലമെന്റ് എന്ന സംഘടനയാണ് ഇടനിലക്കാര്‍. ഇവരെ പ്രവീണ് തൊഗാഡിയയുടെ നേതൃത്വത്തിലുള്ള എഎച്ച്പി സംഘടനയും പിന്തുണച്ചു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളോടുള്ള കടുത്ത വിദ്വേഷമാണ് ഈ സംഘടനകളുടെ മുഖമുദ്ര എന്നിങ്ങനെയായിരുന്നു വാര്‍ത്തയില്‍ പറയുന്നത്.
ഫെയ്‌സ് ബുക്ക് കുറിപ്പ്
‘രാഹുല്‍ ഈശ്വറിന്റെ സംഘടനാ എന്നല്ല ഒരു സംഘടനയും പറഞ്ഞിട്ടല്ല AHP ശബരിമല പ്രക്ഷോഭത്തിനിറങ്ങിയത് .. കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ ശബരിമല സംരക്ഷണ സമിതി രൂപീകരിച്ചാണ് ഹിന്ദു സമൂഹത്തിലേക്ക് ഇറങ്ങിയത് .. AHP ഹിന്ദു സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കും .. ഒരു ഹിന്ദു പ്രസ്ഥാനത്തിനും എതിരെ പ്രവര്‍ത്തിക്കില്ല …കേരളത്തിലെ ഹിന്ദു സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ഉള്ള ഗൂഢാലോചന ജന്മഭൂമി പോലുള്ള ഒരു ദിനപത്രം ചെയ്യുന്നത് സഹതാപത്തോടെ കാണാനേ സാധിക്കുന്നുള്ളൂ ..സത്യം പറയാന്‍ താല്‍പര്യമില്ലെങ്കില്‍ കളവു പ്രചരിപ്പിക്കാതിരുന്നാല്‍ നല്ലതാണു .. കളങ്കമില്ലാത്ത , വഞ്ചനയില്ലാത്ത ഹിന്ദുത്വ നിലപാടുമായി മുന്നോട്ടു പോകും .. സംഘം , രാഷ്ട്രം , ഹിന്ദുത്വം എന്നിവയെ ഈശ്വരീയമായി കാണുന്നവരാണ് ഞങ്ങള്‍ … അതിനാല്‍ തരം താണ ആരോപണങ്ങള്‍ക്ക് അതെ രീതിയില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല … ഞങ്ങള്‍ ഹിന്ദു സമൂഹത്തിനൊപ്പം കാണും .. കാല്‍വക്കരായി ഒരു ഘട്ടത്തിലും ഒന്നിന്റെ പേരിലും ഹിന്ദുവിനെ അപമാനിക്കാനും വഞ്ചിക്കാനും ആരെയും അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തന്നെ… വിമര്‍ശിക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ …’
Discussion about this post