വയനാട്: സംസ്ഥാനത്തെ ആദ്യ സ്കൂള്‍ ബാഗ് രഹിത വിദ്യാലയമെന്ന് ഖ്യാതി വയനാട്ടിലെ തരിയോട് എസ്എഎല്‍പി സ്കൂളിന് സ്വന്തം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കരുത്തു പകരുന്ന ബാഗ് രഹിത പരിഷ്കരണത്തോടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവടുവെക്കുകയാണ് തരിയോട് എസ്എല്‍പി സ്കൂള്‍.
ഇവിടെ എത്തുന്ന കുട്ടികള്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഒരു ബുക്ക് മാത്രമാണ് കൈയില്‍ കരുതുന്നത്. അതേസമയം സ്കൂളിലും വീട്ടിലുമായി ഓരോ സെറ്റ് പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും സൂക്ഷിക്കുന്നുണ്ട്. ഭാരമില്ലാതെ പഠനം മധുരമാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ് നാലു വര്‍ഷമായി കൊഴിഞ്ഞുപോക്ക് ഇല്ലാതാക്കാനും അധ്യാപകര്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആയിട്ടുണ്ട്.
ആദിവാസി വിദ്യാര്‍ത്ഥികളാണ് തരിയോട് എസ്എഎല്‍പി സ്കൂളിലെ പകുതിയോളം കുട്ടികള്‍. ബാഗും പുസ്തകങ്ങളും ഇല്ലാതെ പഠനഭാരം പൂര്‍ണമായും ഇല്ലാതാക്കിയിരിക്കുകയാണ് വയനാട്ടിലെ ഈ സ്കൂള്‍.
Discussion about this post